ദേശീയ പാതയില്‍ കീച്ചേരിയില്‍ സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് നമ്മുടെ പ്രിയ സഹോദരന്‍ രതീഷ്‌ എം.വി. ഈ അപകടത്തെ തുടര്‍ന്ന് രതീഷിന്റെ പിതാവ് കൃഷ്ണന്‍ മരണപ്പെടുകയും മാതാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രതീഷിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനായി ഒരു അടിയന്തിര ശസ്ത്രക്രിയ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ കുടുംബത്തിന് ഇതുവരെയുള്ള ചികിത്സ ചിലവുകള്‍ തന്നെ താങ്ങുവാന്‍ കഴിയുന്നില്ല. ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടുന്ന രതീഷിന്‍റെ കുടുംബം നിസ്സഹായാവസ്ഥയില്‍ ആണ്. ഈ അവസരത്തില്‍ പൊതു ജനങ്ങളും ജന പ്രതിനിധികളും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് തുടര്‍ചികില്‍സയ്ക്കുള്ള ധന സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
സുനിജ ബാലകൃഷ്ണന്‍ (പ്രസിഡന്‍റ്, ചപ്പാരപടവ് ഗ്രാമ പഞ്ചായത്ത്‌.), ഷീജ കൈപ്രത്ത് (ബ്ലോക്ക് മെമ്പര്‍), ഉനൈസ് എരുവട്ടി (ബ്ലോക്ക് മെമ്പര്‍), കെവി രാഘവന്‍ (വാര്‍ഡ്‌ മെമ്പര്‍, ചപ്പാരപടവ് ഗ്രാമ പഞ്ചായത്ത്‌ ) എന്നിവര്‍ രക്ഷാധികാരികളും, എന്‍.വി കരുണാകരന്‍ ചെയർമാനും, കെ. രമീഷ് കൺവീനറും, എന്‍. കൃഷ്ണന്‍ ട്രഷററും ആയുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നമുക്ക് ആ കുടുംബത്തിനെ സഹായിച്ചേ മതിയാകും, രതീഷിനെ രക്ഷിക്കുവാനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.